16 December 2024
Sarika KP
ഫിന്‍ലന്‍ഡിൽ മധുവിധുവിനിടെ കാളിദാസിന്റെ ജന്മദിനം ആഘോഷിച്ച് തരിണി.
Pic Credit: Instagram
'ഹാപ്പി ബര്‍ത്ത്‌ഡേ കണ്ണമ്മാ' എന്ന അടിക്കുറിപ്പുമായി തരിണി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കാളിദാസിന് ജന്മദിനാശംസയറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
'താങ്ക് യൂ പൊണ്ടാട്ടി' എന്നാണ് പോസ്റ്റിനു കീഴിൽ കാളിദാസ് കുറിച്ചത്.
ഫിന്‍ലന്‍ഡിലെ മഞ്ഞ് നിറഞ്ഞ ലാപ്ലാന്‍ഡില്‍ നിന്നുള്ള ചിത്രമാണ് തരിണി ആശംസ നേർന്ന് പങ്കുവെച്ചിരിക്കുന്നത്.
ഡിസംബർ എട്ടിനായിരുന്നു നടന്‍ കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം.
ഗുരുവായൂരില്‍ നടന്ന വിവാഹചടങ്ങുകള്‍ക്ക് പിന്നാലെ ചെന്നൈയില്‍ മെഹന്ദി, സംഗീത്, റിസപ്ഷന്‍ എന്നിവയും നടത്തി.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അവധിക്കാലം ആഘോഷിക്കാന്‍ കാളിദാസ് കുടുംബസമേതം ഫിന്‍ലന്‍ഡിലേക്ക് പോയിരുന്നു
Next: 2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ