ചെറിയ രോ​ഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കുക ; ശരീരം പ്രതികരിക്കുന്നത് ഇങ്ങനെയാകും

26 JULY 2024

ASWATHY BALACHANDRAN

എന്തെങ്കിലുമൊരു ചെറിയ അസുഖം വരുമ്പോഴെ മരുന്നെടുത്ത് വിഴുങ്ങുന്ന ശീലമുണ്ടോ? നിലവിലെ അസുഖം മാറാൻ കഴിക്കുന്ന മരുന്നുകൾ ചിലപ്പോള്‍ മറ്റൊരസുഖത്തിന് വളമാകാം. 

മരുന്നുകൾ

പ്രായമാകുന്തോറും ശരീരത്തെ പിടിച്ചു മുറുക്കുന്ന രോ ഗങ്ങളുടെ എണ്ണവും കൂടും. പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഒരു വശത്ത് നടുവേദനയും ഉറക്കമില്ലായ്മയും മറുവശത്ത്. 

രോ​ഗം

പല രോ​ഗങ്ങൾക്കായി ദിവസം തോറും നിരവധി മരുന്നുകൾ കഴിക്കുന്നവർ തീർച്ചയായും അതിന്റെ സൈഡ് ഇഫക്ടറുകളെ കുറിച്ചു കൂടി ബോധവാന്മാരായിരിക്കണം. 

സൈഡ് ഇഫക്ട്

ആദ്യം രോ​ഗ ശമനമുണ്ടാക്കുമെങ്കിലും പിന്നീട് ഇതേ മരുന്നുകൾ തന്നെ ശരീരത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇത് വൈജ്ഞാനിക തകര്‍ച്ചയ്ക്കും ആരോ​ഗ്യം മോശമാകാനും കാരണമാകും.

ആരോ​ഗ്യം

ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ഉറക്കമില്ലായ്മ, ക്ഷീണം, അസ്വസ്ഥത, വീക്കം, ഡിമെന്‍ഷ്യ തുടങ്ങിയവ ഉണ്ടാവാം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മള്‍ കഴിക്കുന്ന മരുന്നകള്‍ കാരണമാകാമെന്ന് പലര്‍ക്കും അറിയില്ല. 

ക്ഷീണം

ഒരു മരുന്ന് ഉണ്ടാക്കുന്ന പാര്‍ശ്വഫലം അകറ്റാന്‍ അടുത്ത മരുന്ന് കഴിക്കും പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലമകറ്റാന്‍ വീണ്ടും മറ്റൊന്ന് - ഈ പ്രക്രിയയെ ആണ് 'പ്രിസ്‌ക്രൈബിങ് കാസ്‌കേഡ്' എന്ന് വിളിക്കുന്നത്. 

പ്രിസ്‌ക്രൈബിങ് കാസ്‌കേഡ്

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...