കിരീട ജേതാവിന് എത്ര രൂപ സമ്മാനം ലഭിക്കും?

29 June 2024

SHIJI MK

ടി20 ലോകകപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ടി20 ലോകകപ്പ്

ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഈ സീസണിലെ മത്സരങ്ങളില്‍ ഇതുവരേക്കും രണ്ട് ടീമുകളും പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല.

പരാജയമില്ല

13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും ഫൈനലിലേക്ക് കാലെടുത്ത് വെച്ചത്. ഇന്ത്യയുടെ എല്ലാ നിരാശകള്‍ക്കും ഈ മത്സരത്തിലൂടെ അവസാനമാകും എന്ന പ്രതീക്ഷയിലാണ് ടീം.

ഇന്ത്യ

ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഫൈനലില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കന്നിയങ്കം കിരീടവും കൊണ്ട് മടങ്ങാനുള്ളതാകണം എന്നത് തന്നെയാണ് ടീം ലക്ഷ്യമിടുന്നത്.

ദക്ഷിണാഫ്രിക്ക

ആര് ജയിച്ചാലും എത്രരൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സമ്മാനം

വിജയിക്കുന്ന ടീമിനും റണ്ണറപ്പിനും കോടികള്‍ സമ്മാനമായി ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എത്ര ലഭിക്കും

ഫൈനല്‍ മത്സരത്തിലെ കീരീത ജേതാവിന് ലഭിക്കുക ഏകദേശം 20.42 കോടി രൂപയാണ്. റണ്ണറപ്പാകുന്ന ടീമിന് 10.68 കോടി രൂപയും ലഭിക്കും.

കോടികള്‍

സെമിയില്‍ കളിച്ച മറ്റ് ടീമുകള്‍ക്ക് 6.5 കോടി രൂപ വീതവും സൂപ്പര്‍ എട്ട് കളിച്ച ടീമുകള്‍ക്ക് 3.6 കോടി രൂപയുമാണ് ലഭിക്കുക.

മറ്റ് ടീമുകള്‍