ടി20 ലോകകപ്പിൽ ഹാട്രിക് നേടിയ താരങ്ങൾ

21 June 2024

TV9 MALAYALAM

ബ്രെറ്റ് ലീയാണ് ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഹാട്രിക് നേടുന്നത്. പ്രഥമ ലോകകപ്പിൽ ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിലാണ് ഓസ്ട്രേലിയൻ പേസ് ഇതിഹാസത്തിൻ്റെ നട്ടം

ബ്രെറ്റ് ലീ

Pic Credit: Instagram/PTI/AFP

ബ്രിറ്റ് ലീക്ക് ശേഷം ഒരു പതിറ്റാണ്ട് സമയമെടുത്ത് ടി20 ലോകകപ്പിൽ ഹാട്രിക് പിറക്കാൻ. 2021ൽ ഐറിഷ താരം കർട്ടിസ് കാമ്പറാണ് ആ നേട്ടം സ്വന്തമാക്കുന്നത്. നാല് പന്തിൽ നാല് നെതർലാൻഡ് താരങ്ങളുടെ വിക്കറ്റാണ് കർട്ടിസ് വീഴ്ത്തിത്

കർട്ടിസ് കാമ്പർ

2021ലെ ടൂർണമെൻ്റിൽ മൂന്ന് ഹാട്രിക്കുകൾ പിറന്ന്. രണ്ടാമത്തേത് ജന്മം നൽകിയത് ലങ്കൻ സ്പിന്നഞ വനിന്ദു ഹസരംഗയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് താരത്തിൻ്റെ നേട്ടം

വനിന്ദു ഹസരംഗ

2021ലെ മൂന്നാമത്തെ ഹാട്രിക് നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയാണ്. ഇംഗ്ലണ്ടിനെതിരെയാണ് താരത്തിൻ്റെ നേട്ടം

കഗിസോ റബാഡ

2022ൽ ഓസ്ട്രേലിയയിൽ വെച്ച് നടന്ന ടൂർണമെൻ്റിൽ യുഎഇയുടെ ഇന്ത്യൻ വംശജനായ താരം കാർത്തിക് മെയ്യാപ്പാണ് ഹാട്രിക് നേടുന്നത്. ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ വംശജനായ താരത്തിൻ്റെ നേട്ടം.

കാർത്തിക് മെയ്യപ്പൻ

ഈ പട്ടികയിൽ രണ്ടമതായി പേര് ചേർക്കപ്പെടുന്ന ഐർലൻഡ് താരമാണ് ജോഷ് ലിറ്റിൽ. 2022 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെയാണ് ഐറിഷ് താരത്തിൻ്റെ ഹാട്രിക് നേട്ടം

ജോഷ് ലിറ്റിൽ

ബ്രെറ്റ് ലീക്ക് ശേഷം ഈ പട്ടികയിലേക്ക് ചേർക്കപ്പെടുന്ന ഓസീസ് താരമാണ് പാറ്റ് കമ്മിൻസ്. നിലവിൽ പുരോഗമിക്കുന്ന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസീസ് നായകൻ്റെ ഹാട്രിക് നേട്ടം

പാറ്റ് കമ്മിൻസ് 

Next: സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു?