31 JULY 2024
ASWATHY BALACHANDRAN
ഒ.സി.ഡി. അഥവാ ഒബ്സസീവ് കംപൽസീവ് ഡിസോർഡറിനേക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണയുള്ളവർ ഏറെയാണ്. വൃത്തികൂടുന്നതു മാത്രമാണോ ഒ സി ഡി?
എല്ലാം കൃത്യതയോടെയും പൂർണമായും ചിട്ടയോടെയും വേണമെന്നുണ്ടാകുന്നത് ഒ.സി.ഡി.യുടെ പ്രധാനസവിശേഷതയാണ്
പഠിക്കുകയാണെങ്കിലും ജോലിചെയ്യുമ്പോഴുമൊക്കെ ഇക്കൂട്ടർ ആഴത്തിൽ കൃത്യമായി അത് പൂർത്തിയാക്കിയിരിക്കും.
ഒബ്സഷൻ അഥവാ ഒരുചിന്ത തന്നെ മനസ്സിൽ ആവർത്തിച്ചുവരികയാണ് ചെയ്യുന്നത്. ഇത് ഒരു പരിധി വരെ ദോഷമാണ്.
കൈയിൽ അഴുക്കുണ്ടാകുമ്പോൾ അതു കഴുകിയെന്നു വെക്കുക. മറ്റെന്തെങ്കിലും ചിന്തയോടെയാണ് കൈ കഴുകാൻ പോയതെങ്കിൽ അത് വൃത്തിയായോ എന്ന ഉറപ്പുണ്ടാകില്ല.
ചിലർ വാതിൽ അടച്ചോ എന്നോ ഗ്യാസ് ഓഫ് ചെയ്തോ എന്നൊക്കെ സംശയം പ്രകടിപ്പിക്കാറുണ്ട്. ഫോൺ ചെയ്യുമ്പോഴോ മറ്റോ ആണ് ഈ പ്രവർത്തി ചെയ്തതെങ്കിൽ ഓർമയുണ്ടാകാനിടയില്ല. ഇതെല്ലാം ഇതിന്റെ ഭാ ഗമാണ്.
Next: എന്താണ് കർക്കിടക വാവ്? എന്തിന് അന്നു തന്നെ ബലിയിടണം?