ഇന്ന് നിരവധി പേരില്‍ കണ്ടുവരുന്ന രോഗമാണ് കരള്‍രോഗം. മദ്യപാനം, തെറ്റായ ജീവിതശൈലി തുടങ്ങിയവയാകാം ഇതിന് കാരണം
നിരവധി ലക്ഷണങ്ങള്‍ രോഗികള്‍ക്ക് അനുഭവപ്പെടാം. മറ്റ് പല കാരണങ്ങളാലും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നും ശ്രദ്ധിക്കുക. ചില ലക്ഷണങ്ങള്‍ നോക്കാം
കരൾ രോഗിക്ക് ഇനി പറയുന്ന ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും അനുഭവപ്പെടണമെന്നുമില്ല. സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇവയാണ്
മഞ്ഞപ്പിത്തമോ, അതിന് സമാനമായ ലക്ഷണങ്ങളോ ഉണ്ടാകാം. ചര്‍മ്മത്തിലെ മഞ്ഞനിറം ശ്രദ്ധിക്കണം.ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം
വയറുവേദനയും വീക്കവും സാധാരണ കണ്ടുവരുന്ന ലക്ഷണമാണ്. മറ്റ് പല കാരണങ്ങളാലും ഇത് സംഭവിക്കാമെന്ന് ഓര്‍ക്കുക
കാലുകളിലും കണങ്കാലുകളിലും വീക്കം, ചര്‍മ്മത്തില്‍ ചൊറിച്ചിൽ, മൂത്രത്തിലെ നിറവ്യത്യാസം എന്നിവയും ലക്ഷണങ്ങളാകാം
നിരന്തരമായ ക്ഷീണം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് കരള്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങള്‍
ഈ ലേഖനം മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഡോക്ടറുടെ സഹായം തേടുക. സ്വയംചികിത്സ നടത്താതിരിക്കുക