19 JULY 2024
ASWATHY BALACHANDRAN
ഡിപ്രഷൻ അഥവാ വിഷാദരോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ പലപ്പോഴും ഡിപ്രഷൻ സമയത്തിന് തിരിച്ചറിയാനും വേണ്ട പരിഹാരങ്ങള്‍ കണ്ടെത്താനും സാധിക്കാതെ ബുദ്ധിമുട്ടുന്നവരും ഏറെയാണ്.
വലിയൊരു വിഭാഗം പേരെ തന്നെ ഇന്ത്യയില്‍ വിഷാദരോഗം ബാധിക്കുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ വിഷാദം തിരിച്ചറിയാതെ പോകുന്നവരുടെ എണ്ണവും നിരവധിയായിരിക്കും.
എപ്പോഴും നിരാശ- പ്രതീക്ഷയില്ലായ്മ എന്നിവയെല്ലാമായിരിക്കാം അധികപേരും ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമായിരിക്കണമെന്നില്ല വിഷാദരോഗികള്‍ കാണപ്പെടുന്നത്.
മറ്റുള്ളവരോട് ക്ഷമയില്ലാതെ പെരുമാറുക, നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുക- പൊട്ടിത്തെറിക്കുക, സ്വയം തന്നെ ദേഷ്യം വരികയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കാം.
ഇതിന്‍റെ ഭാഗമായി അസാധാരണമായ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാം. ശരിയായി ഉറങ്ങിയാലും വിശ്രമിച്ചാലുമൊന്നും ഈ ക്ഷീണത്തിന് ആക്കം ലഭിക്കണമെന്നില്ല.
വയറ്റില്‍ അസ്വസ്ഥത, ദഹനക്കുറവ്, ഓക്കാനം, വയര്‍ കെട്ടിവീര്‍ക്കല്‍, വയറുവേദന എല്ലാം വിഷാദരോഗികളില്‍ നിത്യേനയെന്നോണം കാണാവുന്ന ലക്ഷണങ്ങളാണ്.
തമാശ പറയുകയും, ചിരിക്കുകയും, മറ്റുള്ളവരോട് സന്തോഷപൂര്‍വം ഇടപെടുകയും ചെയ്ത ശേഷം ഒറ്റക്കാകുമ്പോള്‍ തകര്‍ന്നുപോകാം. അസഹനീയമായ ഏകാന്തതയും ശൂന്യതയും വലയ്ക്കാം.
Next: അധികം കാപ്പി കുടിക്കേണ്ട; ദോഷങ്ങൾ ഇങ്ങനെ..