സയ്യിദ് മുഷ്താഖ് അലിയില്‍ തിളങ്ങിയവര്‍

16 December 2024

TV9 Malayalam

ആഭ്യന്തര ക്രിക്കറ്റിലെ ടി20 വിസ്മയമായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പരിസമാപ്തി. മുംബൈ ചാമ്പ്യന്‍മാര്‍

മുംബൈ ചാമ്പ്യന്‍മാര്‍

Pic Credit: Social Media/PTI

ടൂര്‍ണമെന്റിലെ താരം. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും മുംബൈയുടെ രഹാനെ തന്നെ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 469. ഏറ്റവും കൂടുതല്‍ അര്‍ധശതകങ്ങള്‍ (5), ഫോറുകള്‍ (65) നേടിയതും രഹാനെ

അജിങ്ക്യ രഹാനെ

ചണ്ഡീഗഡ് ബൗളര്‍ ജഗ്ജിത് സിങും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങി. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ജഗ്ജിത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റ്

ജഗ്ജിത് സിങ്

ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് തിലക് വര്‍മ തൂക്കി. 151 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍

തിലക് വര്‍മ

മികച്ച ബൗളിങ് ഫിഗര്‍ നേട്ടം സ്വന്തമാക്കിയത് അജയ് മൊണ്ടാല്‍. ചത്തീസ്ഗഡ് താരം ഒരു മത്സരത്തില്‍ 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു

അജയ് മൊണ്ടാല്‍

ഏറ്റവും മികച്ച ബൗളിങ് ആവറേജ് സ്വന്തമാക്കിയത് പ്രിയാന്‍ഷ് ആര്യ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹി താരം സ്വന്തമാക്കിയ ആവറേജ് വെറും 'രണ്ട്'

പ്രിയാന്‍ഷ് ആര്യ

രണ്ട് സെഞ്ചുറി നേടിയ ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലാണ് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയത്. ബാറ്റിങ് ആവറേജ്-യുവ്‌രാജ് സിങ് (ഹരിയാന താരം), സിക്‌സുകള്‍-രജത് പടിദാര്‍ തുടങ്ങിയവയാണ് മറ്റ് ചില റെക്കോഡുകള്‍

ഉര്‍വില്‍ പട്ടേല്‍

Next: 2024ല്‍ ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റില്‍ ഇടം നേടിയ കായികതാരങ്ങള്‍