മുടിക്ക് വേണോ വെയിലിൽ നിന്ന് സംരക്ഷണം?

28 June 2024

TV9 MALAYALAM

ചർമ്മത്തിന് എന്ന പോലെ തലമുടിക്കും സൂര്യരശ്മികളിൽ നിന്നും സംരക്ഷണം ആവശ്യമാണ്. ​ദീർഘനേരം വെയിലേറ്റ് അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് മുടിയുടെ പ്രോട്ടീന്‍ നഷ്ടപ്പെടുത്താന്‍ കാരണമാകും.

പ്രോട്ടീന്‍ നഷ്ടപ്പെടും

ഇത് മുടിയുടെ നിറം മങ്ങാനും മുടികൊഴിച്ചിലിനും കാരണമാകും. ചര്‍മ്മത്തെക്കാള്‍ മുടിയിലാണ് വെയിലേറ്റ് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ 

ചര്‍മ്മത്തെക്കാള്‍ മുടിയിൽ

ദീർഘനേരം സൂര്യരശ്മികൾ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും.

സ്വഭാവിക എണ്ണ

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും. പ്രോട്ടീൻ നഷ്ടമാകുന്നതോടെ മുടി ദുര്‍ബലമാകാന്‍ തുടങ്ങും. ഇത് നിറം മങ്ങല്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് നയിക്കാം.

പ്രോട്ടീൻ

ഇത് ഒഴിവാക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു തൊപ്പി തലയില്‍ ചൂടാന്‍ ശ്രദ്ധിക്കുക.

തൊപ്പി

മുടി ഈര്‍പ്പമുള്ളതാക്കാന്‍ കണ്ടീഷണറുകള്‍ പതിവായി ഉപയോഗിക്കുക. 

കണ്ടീഷണർ

ഒരു കപ്പ് തൈരിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം.

തൈര്

കറ്റാര്‍വാഴക്കൊപ്പം വെളിച്ചെണ്ണ, സീസോള്‍ട്ട്, തേന്‍ എന്നിവ ചേര്‍ത്ത ശേഷം ഇത് മുടിയില്‍ തേച്ചുപിടിപ്പിക്കാം.

കറ്റാര്‍വാഴ

ചർമ്മം കണ്ടാൽ പ്രായം തോന്നിക്കാതിരിക്കാൻ സഹായിക്കുന്ന ഏഴ് ഫലങ്ങൾ