09 April 2025
Abdul Basith
Pic Credit: Unsplash
വേനൽക്കാലത്ത് ചർമ്മ സംരക്ഷണം വളരെ നിർണായകമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയിൽ ചിലത് പരിശോധിക്കാം.
വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിനായി ഏറ്റവുമധികം സഹായകമാവുക സൺസ്ക്രീൻ ആണ്. സൂര്യപ്രകാശത്തിൽ നിന്ന് ഇത് സംരക്ഷണം നൽകും.
വാട്ടർ ബേസ്ഡ് ആയ മോയ്സ്ചുറൈസർ ആണ് വേനൽക്കാലത്ത് ഉപയോഗിക്കത്. ഇത് ചർമ്മം വരണ്ടുണങ്ങതിൽ നിന്ന് സഹായിക്കും.
ചൂടുകാലത്ത് റോൾ ഓൺ ഡിയോഡറൻ്റുകളും വളരെ നല്ല ഒരു മാർഗമാണ്. ഇത് വിയർപ്പ് നിയന്ത്രിച്ച് വേനലിൻ്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.
ഫേസ് മിസ്റ്റ് മുഖത്തിൻ്റെ ചൂട് മാറ്റി തണുപ്പിക്കും. മിസ്റ്റ് ഉപയോഗിക്കുമ്പോൾ ചൂടേറ്റ് ക്ഷീണിച്ചിരിക്കുന്ന മുഖം വേഗത്തിൽ റീഫ്രഷ്ഡ് ആവും.
വേനൽക്കാലത്ത് ഓയിൽ ഫ്രീ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് ചൂടുകുരുവും മുഖക്കുരും ഒഴിവാക്കാനുള്ള മാർഗമാണ്.
വേനൽക്കാലത്ത് ചുണ്ടുകളെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ലിപ് ബാം ഉപയോഗിക്കുന്നതാണ്. ഇത് ചുണ്ടുകളുടെ വരൾച്ച മാറ്റും.
ശുദ്ധമായ അലോവീര ജെൽ സൂര്യാതാപം മാറ്റി ഇൻഫ്ലേംഡ് ആയ ചർമ്മത്തെ ശാന്തമാക്കും. ചൂടുകാലത്ത് ഇതും ചർമ്മസംരക്ഷണത്തിനുള്ള നല്ല മാർഗമാണ്.