വേനൽക്കാലത്ത് എസിയുടെ  വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാം

11  April 2025

Abdul Basith

Pic Credit: Pexels

വേനൽക്കാലത്ത് ചൂട് കാരണം നമ്മൾ വളരെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ട് തന്നെ ഈ ചൂടുകാലത്ത് എസി ഉപയോഗവും കൂടുതലാണ്.

വേനൽക്കാലം

ചൂടുകാലത്ത് എസി ഉപയോഗം വർധിക്കുമ്പോൾ വൈദ്യുതി ഉപഭോഗവും വർധിക്കും. ഇത് നിയന്ത്രിക്കാനുള്ള ചില മാർഗങ്ങൾ പരിശോധിക്കാം.

എസി

എസിയുടെ തെർമോസ്റ്റാറ്റ് 24 ഡിഗ്രി സെൽഷ്യസിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ആവശ്യത്തിനുള്ള തണുപ്പും വൈദ്യുതി നിയന്ത്രണവും നൽകും.

24 ഡിഗ്രി സെൽഷ്യസ്

സാധാരണ എസികളെക്കാൾ ഇൻവെർട്ടർ എസികൾക്ക് മുൻഗണന നൽകണം. ഇത് എസിയിൽ ആവശ്യമായ താപനില എപ്പോഴും സൂക്ഷിക്കാൻ സഹായിക്കും.

ഇൻവെർട്ടർ എസി

തണുത്ത കാറ്റ് കൃത്യമായി വിതരണം ചെയ്യാൻ സീലിങ് ഫാനുകൾ ഉപയോഗിക്കണം. മിതമായ വേഗതയിൽ ഫാനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

സീലിങ് ഫാൻസ്

എയർ കണ്ടീഷൻ സൗകര്യം ഇടയ്ക്കിടെ സർവീസ് നടത്താൻ ശ്രദ്ധിക്കണം. എസി കൃത്യമായി പ്രവർത്തിക്കുന്നത് വഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാം.

സർവീസ്

മുറിയിൽ കർട്ടൻ ഉപയോഗിക്കണം. അങ്ങനെയെങ്കിൽ മുറിയ്ക്കുള്ളിലേക്ക് സൂര്യപ്രകാശം എത്തുന്നത് തടഞ്ഞ് എസി കൂടുതൽ ജോലി ചെയ്യുന്നത് തടയാം.

കർട്ടൻ

എസി ഫിൽറ്ററ് ഇടയ്ക്കിടെ വൃത്തിയാക്കുന്നതും അത്യാവശ്യമാണ്. എയർ ഫ്ലോയ്ക്ക് തടസമുണ്ടാവാതിരിക്കാനും കൂളിങ് കൃത്യമായി നടക്കാനും ഇത് സഹായിക്കും.

എസി ഫിൽറ്റർ