സംസ്ഥാനത്ത് പകൽ സമയത്ത് കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ഈ സമയത്ത് ശരീരത്തിൽ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ വേണം.
ചൂടിനെ ചെറുക്കാൻ വേണ്ടി ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഇടയ്ക്കിടെ കുറച്ച് വെള്ളം കുടിക്കുന്നതാണ് നല്ലത്.
വേനല്‍ക്കാലത്ത് ബജ്‌റ കൊണ്ടുള്ള കഞ്ഞി രാവിലെ കുടിക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം.
കിടക്കുന്നതിന് നാല് മണിക്കൂര്‍ മൂമ്പ് അത്താഴം കഴിക്കുകയും വേണം. പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് അത്താഴത്തിന് കഴിക്കാം.
നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. അതുകൊണ്ട് ഇത് ചെറിയ അളവില്‍ കഴിക്കാവുന്നതാണ് നല്ലത്.
ചായയോ കാപ്പിയോ കുടിക്കാന്‍ തോന്നുമെങ്കിലും ഇത് അമിതമായി കുടിക്കുന്നത് നിർജ്ജലീകരണം സംഭവിക്കാൻ ഇടയുണ്ട്
വെറും വെള്ളം കുടിക്കുന്നതിന് പകരം കുക്കുമ്പർ, നാരങ്ങ, മിന്റ് എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്.
സംഭാരം, നാരങ്ങാവെള്ളം, ഇളനീര് എന്നിവ കുടിക്കുന്നതാണ് നല്ലത്. രണ്ട് കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കരുത്.