29 MAY 2024
Sulaimani: സാധാരണ കട്ടനല്ല സുലൈമാനി; കഥകളേറെ
അറബി നാട്ടിലാണ് ഉത്ഭവമെങ്കിലും കേരളം ദത്തെടുത്തതാണ് സുലൈമാനിയെ
നാരങ്ങാച്ചായ എന്നു വിളിക്കാവുന്ന കട്ടൻ. അതാണ് സുലൈമാനി
ഏലക്ക, ഗ്രാമ്പു, മല്ലി, കറുകപ്പട്ട, ജീരകം, ചുക്ക്, പുതിയനയില, നാരങ്ങാ ചേരുവ ചേർത്ത് തയ്യാറാക്കുന്ന സുലൈമാനി ഗുണത്തിലും മണത്തിലും മുന്നിലാണ്.
ബിരിയാണി കഴിച്ചതിനു ശേഷം സുലൈമാനി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
സോളമൻ രാജാവിൻ്റെ സദസ്സിലെ പാനീയമായതിനാലാണ് സുലൈമാനി എന്ന പേര് വന്നതെന്ന വിശ്വാസമുണ്ട്.
ഉസ്താദ് ഹോട്ടൽ സിനിമയിലെ മുഹബത്തിൻ്റെ സുലൈമാനിക്കഥ പുതിയ തലമുറയുടെ മനസ്സിൽ സുലൈമാനി മണം നിറയ്ക്കുമ്പോൾ പളയ തലമുറയിലെ ഇതിൻ്റെ ബ്രാൻഡ് അംബാസിഡർ ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറാണ്.