പഞ്ചസാര എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നത്?

24  April 2025

Abdul Basith

Pic Credit: Pexels

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല. എങ്ങനെയാണ് പഞ്ചസാര നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.

പഞ്ചസാര

ശരീരഭാരം കൂടുന്നതിൽ പ്രധാന വില്ലനാണ് പഞ്ചസാര. പഞ്ചസാര ചേർത്ത കാർബണേറ്റഡ് ഡ്രിങ്കുകൾ വലിയ അപകടമാണ്. ഇവയിൽ നിന്ന് അകന്നുനിൽക്കുക.

ശരീരഭാരം

പഞ്ചസാരയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തെയും സാരമായി ബാധിക്കും. ശരീരത്തിലേക്കെത്തുന്ന പഞ്ചസാര ഹൃദയത്തിന് നല്ലതല്ല.

ഹൃദയാരോഗ്യം

പഞ്ചാസരയുടെ അമിത ഉപയോഗം ശരീരഭാരം വർധിക്കുകയും ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും ചെയ്യും. ഇത് ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും.

ക്യാൻസർ

ഉയർന്ന പഞ്ചസാര കലർന്ന ഭക്ഷണം ഡിപ്രഷനുള്ള സാധ്യത വർധിപ്പിക്കും. പഞ്ചസാര മൂഡിനെ മോശമായി ബാധിക്കും. ഇത് ഡിപ്രഷനിലേക്ക് നയിക്കും.

ഡിപ്രഷൻ

പഞ്ചസാരയിലുള്ള അമിതമായ ഫ്രൂക്ടോസാണ് ഫാറ്റി ലിവറിൻ്റെ കാരണം. ഇതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനുള്ള സാധ്യത വർധിക്കും.

ഫാറ്റി ലിവർ

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് ചിന്താശേഷി കുറയ്ക്കും. ഓർമ്മകളെ സാരമായി ബാധിച്ച് മതിഭ്രമത്തിന് കാരണമായേക്കാമെന്നും പഠനങ്ങളുണ്ട്.

ചിന്താശേഷി

പഞ്ചസാര അമിതമായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളുണ്ടാവും. വയറ്റിലെ മോശം ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ് പഞ്ചസാര. 

ദന്തരോഗം