ആർ ഡി എക്സ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മഹിമ നമ്പ്യാർ, താരത്തിന് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു
ദിലീപ് നായകനായി എത്തിയ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മഹിമ തുടർന്ന് തമിഴ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു .
തനി കാസർക്കോടുകാരിയായ മഹിമ ഗായികയും നർത്തകിയുമാണ്. ഇതിനകം തമിഴിലും മലയാളത്തിലുമായി 25ഓളം ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു കഴിഞ്ഞു.
മലയാളത്തിൽ ആർഡിഎക്സ്, ജയ് ഗണേഷ്, ലിറ്റിൽ ഹാർട്ട്സ്, ബ്രോമാൻസ് എന്നിവയാണ് ശ്രദ്ധ നേടിയ മഹിമ ചിത്രങ്ങൾ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
ഇപ്പോഴിതാ മഹിമ പങ്കുവച്ച വിഷു സ്പെഷ്യൽ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഷു ആശംസകൾ നേർന്നാണ് ചിത്രം പങ്കുവച്ചത്.
അമ്മയുടെ ചുവപ്പ് സാരിയിലാണ് താരം ഇത്തവണ എത്തിയത്. ചിത്രത്തിനൊപ്പം സാരി തന്നതിന് അമ്മയ്ക്ക് നന്ദിയും താരം അറിയിച്ചിട്ടുണ്ട്.
ഇതോടെ നിരവധി പേരാണ് വിഷു ആശംസകൾ നേർന്ന് എത്തിയത്. എന്നാൽ മറ്റ് ചിലർ സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് പറയുന്നത്.