ബാലതാരമായി എത്തി മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്.

ബാലതാരമായി എത്തി

സോഷ്യൽ മീഡഡിയയിൽ സജീവമായ താരം ഇൻസ്റ്റാ ഗ്രാമിലൂടെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്.

വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്

ഇപ്പോഴിതാ പുതിയതായി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സാരിയില്‍ സുന്ദരിയായി എസ്തറിനെയാണ് കാണാൻ പറ്റുന്നത്.

സാരിയില്‍ സുന്ദരിയായി

ചുവന്ന സാരിയും അതിനു ചേരുന്ന ആഭരണങ്ങളുമാണ് താരം ധരിച്ചിരിക്കുന്നത്. ഇതോടെ ആള് മാറിയല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

'ആള് മാറിയല്ലോ'

ഫോട്ടോഷൂട്ട് വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തുന്നത്.

ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റും

ചിത്രത്തിന്റെ കൂട്ടത്തിൽ അഴിച്ചിട്ട സാരിയും ചെരിപ്പുകളുമുള്ളൊരു ഫോട്ടോയും ഉണ്ടായിരുന്നു . ഓഡിയന്‍സിന്റെ പള്‍സ് അറിഞ്ഞ് പോസ്റ്റ് ചെയ്തതാണെന്ന് തോന്നുന്നുവെന്നാണ് ഒരു കമന്റ്

അഴിച്ചിട്ട സാരി

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനം നടത്തുകയാണ് എസ്തര്‍. അടുത്തിടെയായിരുന്നു ഇക്കാര്യം പങ്കുവെച്ചത്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്

 നിങ്ങള്‍ എന്നെക്കുറിച്ച് കഥകള്‍ മെനയുമ്പോള്‍ ഞാന്‍ എന്റെ സ്വപ്‌നത്തിന് പിന്നാലെയായിരുന്നു എന്നാണ് അന്ന് താരം കുറിച്ചത്.

എന്റെ സ്വപ്‌നത്തിന് പിന്നാലെ