ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ; ഇന്ത്യയുടെ സ്ഥാനമറിയാം

25 July 2024

Abdul basith

രാജ്യാന്തര യാത്രകൾ ചെയ്യാൻ പാസ്പോർട്ട് ആവശ്യമാണ്. വീസ ആവശ്യമില്ലാത്ത രാജ്യങ്ങളുണ്ട്. എന്നാൽ എവിടെ സഞ്ചരിക്കാനും പാസ്പോർട്ട് വേണം. ഇതാ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ നോക്കാം.

പാസ്പോർട്ട്

സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. 192 രാജ്യങ്ങളിലേക്ക് വരെ വീസയില്ലാതെ സഞ്ചരിക്കാൻ സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് സാധിക്കും. ആരോഗ്യ, വിദ്യാഭാസ നേട്ടങ്ങളുമുണ്ട്.

സിംഗപ്പൂർ

രണ്ടാം സ്ഥാനത്ത് ഫ്രാൻസിനൊപ്പം ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഫ്രഞ്ച് പാസ്പോർട്ടുള്ളവർക്ക് 188 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പറക്കാം.

ഫ്രാൻസ്

ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്, ദക്ഷിണ കൊറിയ സ്വീഡൻ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾ മൂന്നാം സ്ഥാനത്താണ്.

ഓസ്ട്രിയ

ബെൽജിയം, ഡെന്മാർക്ക്, ന്യൂസീലൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, യുകെ എന്നീ രാജ്യങ്ങൾ നാലാം സ്ഥാനത്തുണ്ട്. ബെൽജിയം പാസ്പോർട്ടിൽ 185 രാജ്യങ്ങളിലേക്ക് വീസ വേണ്ട.

ബെൽജിയം

ഓസ്ട്രേലിയ, പോർച്ചുഗൽ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്താണ്. 160  രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാൻ ഓസ്ട്രേലിയൻ പാസ്പോർട്ട് ഉള്ളവർക്ക് സാധിക്കും.

ഓസ്ട്രേലിയ

82ആം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്പോർട്ട്. 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാൻ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് സാധിക്കും.

ഇന്ത്യ