09 July 2024
Abdul basith
മാനസിക സമ്മർദ്ദം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. മാനസികാരോഗ്യത്തിന് മാത്രമല്ല, ശാരീരികാരോഗ്യത്തിനും സമ്മർദ്ദം ഒരു വലിയ ഭീഷണിയാണ്.
വിദ്യാർത്ഥികളും മാനസിക സമ്മർദ്ദം ഉണ്ടാവാറുണ്ട്. പഠിക്കുന്ന സ്ഥലത്തെ ചുറ്റുപാട്, അധ്യാപകർ, സുഹൃത്തുക്കൾ, മാതാപിതാക്കൾ തുടങ്ങി പലതും മാനസിക സമ്മർദ്ദത്തിന് കാരണമാവാറുണ്ട്.
മാനസിക സമ്മർദ്ദം ഒഴിവാക്കാനും നിയന്ത്രിക്കാനും പരിശീലിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അതിന് വേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.
എന്നും അല്പസമയം മനസിനെ ശാന്തമാക്കി മെഡിറ്റേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. ശ്വാസോഛ്വാസം താളത്തിലാക്കി അല്പസമയം വെറുതേയിരിക്കുന്നത് മനസിനെ തണുപ്പിക്കും.
എന്നും വ്യായാമം ചെയ്യുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കും. വ്യായാമത്തിലൂടെ എൻഡോർഫിൻ ഉത്പാദിപ്പിക്കപ്പെടുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
എല്ലാത്തിനും ഒരു സമയക്രമമുണ്ടായിരിക്കണം. അടുക്കും ചിട്ടയുമുണ്ടാവണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നു.
മറ്റുള്ളവരുമായി കൂട്ടുകൂടുന്നതും സംസാരിക്കുന്നതും മാനസിക സമ്മർദ്ദത്തെ സാരമായി നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. അവശ്യസമയത്ത് മാനസിക പിന്തുണ നൽകാൻ മറ്റുള്ളവർക്ക് കഴിയും.