28 December 2024
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പൊരുതുകയാണ്.
Image Credits: PTI
മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസെന്ന കൂറ്റൻ സ്കോർ കുറിച്ചിരുന്നു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.
കരിയറിലെ 34ആം ടെസ്റ്റ് സെഞ്ചുറി കുറിച്ച സ്മിത്ത് ഇന്ത്യക്കെതിരെ 11ആം സെഞ്ചുറിയാണ് തികച്ചത്. സവിശേഷകരമായ ഒരു റെക്കോർഡും സ്മിത്ത് കുറിച്ചു.
ഇന്ത്യക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെൽബണിലെ ഇന്നിംഗ്സോടെ സ്മിത്ത് സ്ഥാപിച്ചത്.
പട്ടികയിൽ രണ്ടാമത് ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്. മുൻ ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ കൂടിയായ റൂട്ട് ഇന്ത്യക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികളാണ് നേടിയിട്ടുള്ളത്.
മെൽബൺ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സ്മിത്ത് 140 റൺസ് നേടിയാണ് പുറത്തായത്. ആദ്യ മൂന്ന് നമ്പറിൽ കളിച്ച താരങ്ങൾ ഫിഫ്റ്റി നേടുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ ഇനിയും 116 റൺസ് പിന്നിലാണ്. നിതീഷിനെ കൂടാതെ യശസ്വി ജയ്സ്വാൾ (82), വാഷിംഗ്ടൺ സുന്ദർ (50) എന്നിവർ ഇന്ത്യക്കായി തിളങ്ങി.
Next : രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്