07 July 2024
Abdul basith
ബഹിരാകാശനിലയത്തിൽ നിന്ന് സ്റ്റാർലൈനർ പേടകത്തിൻ്റെ തിരിച്ചുവരവ് നീളും. സ്റ്റാർലൈനർ പേടകത്തിൻ്റെ തിരിച്ചുവരവ് നാസ നീട്ടി. ഇതോടെ സുനിത വില്ല്യംസിൻ്റെ മടക്കയാത്ര വൈകുമെന്നാണ് വിവരം.
സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നാണ് നാസയുടെ നിലപാട്. അത് പരിഹരിക്കാതെ തിരികെ വരാനാവില്ല
നാസയുടെ തീരുമാനത്തിൽ വ്യാപകമായി ആശങ്ക ഉയരുന്നുണ്ട്. സമൂഹമാധ്യമമായ എക്സിലും ബഹിരാകാശ യാത്രകളെപ്പറ്റിയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ചില മാസികകളും ഇതിൽ ആശങ്ക അറിയിച്ചു.
പേടകത്തിൻ്റെ തിരിച്ചുവരവ് പലതവണയാണ് മാറ്റിവച്ചത്. ആദ്യം ഈ മാസം 18 ആയിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഈ മാസം 22ലേക്കും ഇപ്പോൾ 26ലേക്കും നീട്ടുകയായിരുന്നു.
പേടകത്തിലെ ഹീലിയം വാതകച്ചോർച്ച ഉൾപ്പെടെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും അവലോകനം ചെയ്ത് പരിഹരിച്ചതിനു ശേഷമേ സ്റ്റാർലൈൻ തിരികെ ഭൂമിയിലെത്തൂ.
എന്നാൽ, അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ തിരികെവരാനുള്ള അനുമതി നാസ നൽകിയിട്ടുണ്ട്.
ജൂൺ അഞ്ചിനാണ് സ്റ്റാർലൈനറിൻ്റെ പൈലറ്റായി സുനിത വില്ല്യംസ് ബഹിരാകാശത്തേക്ക് പറന്നത്. ഒരാഴ്ചത്തേക്കായിരുന്നു ദൗത്യമെങ്കിലും തിരിച്ചുവരവ് വൈകുകയായിരുന്നു.