റോൾസ് റോയ്സ്,  ബെൻ്റ്ലി; കാവ്യ മാരൻ്റെ ആഡംബര കാർ കളക്ഷൻ

07 April 2025

Abdul Basith

Pic Credit: Social Media

സൺറൈസേഴ്സ് ഹൈദരാബാദ് ഈ സീസണിൽ കുറച്ച് പ്രശ്നത്തിലാണ്. അഞ്ച് മത്സരങ്ങൾ കളിച്ച ഹൈദരാബാദ് നാലിലും തോറ്റ് അവസാന സ്ഥാനത്താണ്.

സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ സിഇഒ ആണ് കാവ്യ മാരൻ. സൺ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കലാനിധി മാരൻ്റെ മകൾ കൂടിയാണ് ഇവർ.

കാവ്യ മാരൻ

ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് മാത്രമല്ല, എസ്എ20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിൻ്റെ കൂടി ഉടമയാണ് കാവ്യ മാരൻ.

ടി20 ടീമുകൾ

കോടീശ്വരിയായ കാവ്യ മാരന് ആഡംബര കാറുകളുടെ കളക്ഷനുണ്ട്. ഉയർന്ന വിലയുള്ള ഈ കാറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ആഡംബര കാറുകൾ

3.76 കോടി എക്സ് ഷോറൂം വിലയുള്ള ഫെറാരി റോമയാണ് ഈ ശേഖരത്തിലെ ആദ്യത്തേത്. 3.9 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എഞ്ചിനാണ് കാറിലുള്ളത്.

ഫെറാരി റോമ

2.03 കോടി എക്സ് ഷോറൂം  വിലയുള്ള ബിഎംഡബ്ല്യു ഐ7 ഇലക്ട്രിക് വാഹനമാണ്. ഒറ്റച്ചാർജിൽ 603 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ കാറിനാവും.

ബിഎംഡബ്ല്യു ഐ7

റോൾസ് റോയ്സ് ഫാൻ്റം 8 ഇഡബ്ല്യുബിയാണ് ഈ ശേഖരത്തിലെ ഏറ്റവും വിലകൂടിയ കാർ. 12.2 കോടി എക്സ് ഷോറൂം വിലയാണ് ഈ കാറിന് നൽകേണ്ടത്.

റോൾസ് റോയ്സ് ഫാൻ്റം

ബെൻ്റ്ലി ബെൻ്റെയ്ഗ ഇഡബ്ല്യുബിയും കാവ്യ മാരൻ്റെ കളക്ഷനിലുണ്ട്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള കാറിൻ്റെ എക്സ് ഷോറൂം വില 6 കോടി രൂപയാണ്.

ബെൻ്റ്ലി ബെൻ്റെയ്ഗ