19 NOVEMBER 2024
NEETHU VIJAYAN
വലിപ്പത്തിൽ ചെറുതാണെങ്കിലും ഉലുവ നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. കൊളസ്‌ട്രോൾ, പ്രമേഹം പോലുള്ള പല രോഗങ്ങൾക്കും പരിഹാരമാണ്.
Image Credit: Freepik
ഉലുവ പല രീതിയിലും ഉപയോഗിയ്ക്കാവുന്നതാണ്. അത്തരത്തിൽ ഉലുവ മുളപ്പിച്ച് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, വിറ്റാമിൻ ബി 6, പ്രോട്ടീൻ, ഡയറ്ററി ഫൈബർ തുടങ്ങിയവയുടെ സമൃദ്ധമായ ഉറവിടമാണ് ഉലുവ.
പ്രമേഹ രോഗികൾ മുളപ്പിച്ച ഉലുവാ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുളപ്പിച്ച ഉലുവയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ കഴിയും.
തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് ഏറ്റവും നല്ല മാർഗമാണ് ഉലുവ മുളപ്പിച്ച് കഴിയ്ക്കുന്നത്.
മുളപ്പിച്ച ഉലുവയിലെ നാരുകളായ ഗാലക്റ്റോമനൻ വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കുന്നു.
ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്.
Next എല്ലാ രോഗത്തിനും ഒരേയൊരു പ്രതിവിധി... കരിഞ്ചീരകം