21 October 2024
SHIJI MK
Unsplash Images
നമ്മുടെ ജീവിതശൈലിയിലും ഭക്ഷണ ക്രമത്തിലും അല്‍പം മാറ്റം വരുത്തിയാല്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. അടുക്കളയിലുള്ള പല വസ്തുക്കളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.
ഉലുവ ആള് നിസാരക്കാരനല്ല. ഇവയിലുള്ള അലിയുന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ അനാവശ്യ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും സഹായിക്കും.
കുരുമുളകിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.
മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ചീത്ത കൊളസ്‌ട്രോള്‍ ഉയരുന്നത് തടയാന്‍ സഹായിക്കുന്നു.
കറികള്‍ക്ക് മണവും ഗുണവും നല്‍കുന്നതോടൊപ്പം ബേസിലിലുള്ള യൂജിനോള്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ എരിയിച്ച് കളയാന്‍ കറുവപ്പട്ട വളരെ മികച്ചതാണ്.
ഹൃദ്രോഗത്തിന് പോലും കാരണമാകുന്ന കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഇഞ്ചി ഏറെ നല്ലതാണ്.
മല്ലി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ഇവയ്‌ക്കൊപ്പം പപ്പായ കഴിക്കല്ലേ; പണി പാളും