തിരുവോണ നാളിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

31 AUGUST 2024

NEETHU VIJAYAN

മലയാളികളുടെ വലിയ രീതിയിൽ കൊണ്ടാടുന്ന ആഘോഷമാണ് ഓണം. ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

തിരുവോണം

Pic Credit: INSTAGRAM

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കും.

അത്തം നക്ഷത്രം

എന്നാൽ വെറുതെ അങ്ങ് ആഘോഷിച്ചാൽ പോരാ ഓണം. ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കണം

തിരുവോണ ദിവസം രാവിലെ എഴുന്നേറ്റ ഉടനെ വീട്ടിലെ എല്ലാ അംഗങ്ങളും കുളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

തിരുവോണ ദിവസം

കുളിച്ചതിന് ശേഷം മാത്രം രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കുക. ഇത് ഈ ദിനം ഒരു പോസറ്റീവ് എനർജി നൽകും. സദ്യ മുന്നിൽ കണ്ട് പട്ടിണി അരുത്.

 പ്രഭാത ഭക്ഷണം

ഉച്ചയ്ക്ക ഓണസദ്യ വാഴയിലയിൽ തന്നെ കഴിക്കുക. ഇലയിൽ കുറച്ച് വെള്ളം തെളിച്ച് തുടച്ച് അതിൽ കറികളും വിളമ്പി കഴിക്കുന്നത് വളരെ നല്ലത്.

ഓണസദ്യ

തിരുവോണ നാളിൽ തലേദിവസത്തെ ആഹാരങ്ങൾ കഴിക്കരുത്. ചൂടോടെയുള്ള ആഹാരങ്ങൾ കഴിക്കണം.  

 പഴകിയ കറി

നല്ല പുത്തൻ വസ്ത്രം ധരിച്ച് ഓണം കൂടണം. പുത്തൻ വസ്ത്രം ധരിച്ചില്ലെങ്കിലും നല്ലപോലെ അലക്കി ഉണക്കിയ വസ്ത്രം തന്നെ ധരിക്കുക.

ഓണക്കോടി

Next: ഓണസദ്യയെന്ന് കേട്ടാൽ നാവിൽ വെള്ളമൂറും... അവ കഴിച്ചൂടെ നോക്കിയാലോ