19 April 2025
TV9 MALAYALAM
Image Courtesy: PTI
സ്വര്‍ണവിലയിലെ കുതിപ്പ് സാധാരണക്കാരനെ ഞെട്ടിക്കുന്നതിന് കാരണമെന്തായിരിക്കും? സ്വര്‍ണത്തോടുള്ള താല്‍പര്യം തന്നെ കാരണം
സുരക്ഷിത നിക്ഷേപമാര്‍ഗമെന്നതിലുപരി സ്വര്‍ണത്തിന് ഇന്ത്യയില്‍ വളരെയേറെ പ്രാധാന്യമാണുള്ളത്. കയ്യിലുള്ള സ്വര്‍ണം വ്യാജനാണെങ്കിലോ?
സ്വര്‍ണവുമായി ബന്ധപ്പെട്ടും കരിഞ്ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കയ്യിലുള്ള സ്വര്‍ണം വ്യാജനാണോയെന്ന് തിരിച്ചറിയാന്‍ മാര്‍ഗങ്ങളുണ്ട്
ഹോള്‍മാര്‍ക്ക് മുദ്ര ഉണ്ടോയെന്നതിലാണ് കാര്യം. പഴയ സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍ക്ക് തേഞ്ഞുപോയേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ജ്വല്ലറിയില്‍ ചെന്ന് പരിശോധിക്കാം
നന്നായി വിയര്‍ത്തതിന് ശേഷം ആ കൈ കൊണ്ട് സ്വര്‍ണം തിരുമ്മുക. നിറം മാറിയില്ലെങ്കില്‍ അത് യഥാര്‍ത്ഥ സ്വര്‍ണമാണ്
ഒരു കപ്പ് വെള്ളമെടുത്ത് സ്വര്‍ണം മുക്കി വയ്ക്കുക. ചെറുതായി പൊങ്ങി കിടക്കുന്ന സ്വര്‍ണം വ്യാജനാകാന്‍ സാധ്യതയുണ്ട്
കാന്തം ഉപയോഗിച്ചും പരീക്ഷണം നടത്താം. കാന്തവുമായി സ്വര്‍ണം പ്രവര്‍ത്തിക്കാറില്ല. പ്രവര്‍ത്തിച്ചെങ്കില്‍ അത് വ്യാജനായേക്കാം
ഒരു തുള്ളി വിനാഗിരി ഒഴിച്ചും പരീക്ഷണം നടത്താം. നിറം മാറുന്നുവെങ്കില്‍ അത് വ്യാജനാകാന്‍ സാധ്യതയുണ്ട്