18 April 2025
TV9 MALAYALAM
Image Courtesy: Freepik
തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിക്കും മതിയായ ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. വിശ്രമിക്കാനുള്ള ഉപാധി മാത്രമല്ല ഉറക്കം. 7-9 മണിക്കൂര്‍ ഉറക്കമെങ്കിലും ലഭിക്കണം
മികച്ച ആഹാരമാണ് മറ്റൊരു മാര്‍ഗം. ഇലക്കറികള്‍, നട്‌സ്, ഒമേഗ 3 അടങ്ങിയ മത്സ്യ തുടങ്ങിയവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇത് പ്രയോജനപ്രദമാണ്
ഉദാസീനരാകാതെ എപ്പോഴും ആക്ടീവായിരിക്കാന്‍ ശ്രമിക്കുക. വ്യായാമമാണ് ഇതിന് മികച്ച മാര്‍ഗം. കുറഞ്ഞപക്ഷം, ദിവസവും നടക്കാനെങ്കിലും ശ്രമിക്കുക
മെഡിറ്റേഷന്‍ മികച്ചൊരു ഉപായമാണ്. സ്‌ട്രെസ് കുറയ്ക്കാനും ഏകാഗ്രത ലഭിക്കാനും ഇത് ഉപകരിക്കും. ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നത് ഏകാഗ്രത മെച്ചപ്പെടുത്തും. ഓര്‍മശക്തിക്കും നല്ലത്
തലച്ചോറിന് ചില 'ടാസ്‌കുകള്‍' കൊടുക്കുന്നതും നല്ലത്. പസിലുകള്‍ ചെയ്യുന്നത്, പുതിയ അറിവുകള്‍ തേടുന്നത്, പഠനം തുടങ്ങിയവ ഇതിന് നല്ലതാണെന്ന് പറയുന്നു
മറ്റ് മനുഷ്യരുമായുള്ള ഇടപഴകലുകള്‍ മെച്ചപ്പെടുത്തുക. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരുമായി സംസാരിക്കുക. ഒറ്റപെടലില്‍ നിന്ന് വിട്ടുനില്‍ക്കുക
ഡിഹൈഡ്രേഷന്‍ ഓര്‍മ്മക്കുറവിന് കാരണമാകും. 6-8 ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക
ഒരു ടാസ്‌കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മള്‍ടിടാസ്‌കിങ് ഏകാഗ്രതയെ ബാധിക്കും. സ്ട്രസ് ഒഴിവാക്കാനും ശ്രദ്ധിക്കുക. ഓര്‍മ്മക്കുറവ് അനുഭവപ്പെടുമ്പോള്‍ ഡോക്ടറുടെ സഹായം തേടുക