സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മഴ ശക്തമായാല്‍ കൊതുകുശല്യവും രൂക്ഷമാകുമെന്നതാണ് വെല്ലുവിളി
കൊതുകുശല്യം പെരുകിയാല്‍ അത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. അതുകൊണ്ട് ശ്രദ്ധിക്കണം
അതുകൊണ്ട് കൊതുകുശല്യം ഉണ്ടാകാതെ നോക്കേണ്ടത് അനിവാര്യമാണ്. അതിനുവേണ്ട ചില മാര്‍ഗങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം
കൊതുകുവരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് കൊതുകു നിവാരണത്തില്‍ പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുശല്യം രൂക്ഷമാകും. പാട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക
വേപ്പെണ്ണ പുരട്ടുന്നത് കൊതുക് കടിക്കാതിരിക്കാന്‍ നല്ലതാണെന്ന് പറയുന്നു. കര്‍പ്പൂരത്തിനൊപ്പം ആര്യവേപ്പില കൂടി ഉണക്കി കത്തിച്ചും കൊതുകിനെ ഓടിക്കാം
കൊതുകു വരുന്ന സ്ഥലങ്ങളില്‍ വെള്ളുത്തുള്ളി സ്‌പ്രേ ഉപയോഗിക്കുന്നതും, തുളസിനീര് തളിക്കുന്നതും നല്ല മാര്‍ഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്
കൊതുക്ക് കടക്കാത്ത വിധം കട്ടിലിന് ചുറ്റും കൊതുകുവലകള്‍ വിരിക്കുന്നതും മികച്ച മാര്‍ഗമാണ്. ഇത് പലരും ചെയ്യുന്നു