13 April 2025
TV9 MALAYALAM
Image Courtesy: Freepik
പാവയ്ക്കയില്‍ വിറ്റാമിൻ എ, വിറ്റാമിൻ സി, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ പാവയ്ക്ക് നല്‍കുന്നു
ചിലര്‍ക്ക് പാവയ്ക്ക വിഭവങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ കയ്പു രുചി മൂലം ചിലര്‍ക്ക് ഇഷ്ടവുമല്ല. ചില ആരോഗ്യ ഗുണങ്ങള്‍ നോക്കാം
100 ഗ്രാം പച്ച പാവയ്ക്കയില്‍ കലോറി: 21, കാര്‍ബ്‌സ്: 4 ഗ്രാം, ഫൈബര്‍: 2 ഗ്രാം എന്നിങ്ങനെ അടങ്ങിയിരിക്കുന്നു
ഡെയ്‌ലി വാല്യു അടിസ്ഥാനമാക്കിയാല്‍ വിറ്റാമിന്‍ സി: 99%, എ: 44 %, ഫോളേറ്റ്: 17 %, പൊട്ടാസ്യം: 8 %, സിങ്ക്: 5 %, അയണ്‍: 4 % എന്നിവയുമുണ്ട്
കാറ്റെച്ചിൻ, ഗാലിക് ആസിഡ്, എപ്പികാടെച്ചിൻ, ക്ലോറോജെനിക് ആസിഡ് എന്നിവയുടെയും നല്ല ഉറവിടമാണ് പാവയ്ക്ക.
പ്രമേഹവുമായി ബന്ധപ്പെട്ട അവസ്ഥകൾക്ക് ചികിത്സിക്കാൻ പാവയ്ക്ക് ഉപയോഗിക്കുന്നവരുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പാവയ്ക്ക് നല്ലതാണെന്ന് പറയുന്നു
കാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളും പാവയ്ക്കയ്ക്ക് ഉണ്ടെന്നാണ് ടെസ്റ്റ് ട്യൂബ് പഠനങ്ങൾ കാണിക്കുന്നത്
പ്രതികൂല പാർശ്വഫലങ്ങളും ഉണ്ടായേക്കാം. ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം