സൂപ്പർ ബാറ്റർ സ്മൃതി മന്ദനയ്ക് ഇന്ന് പിറന്നാൾ; താരത്തെപ്പറ്റി കൂടുതലറിയാം

17 July 2024

Abdul basith

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദനയ്ക്ക് ഇന്ന് 28ആം പിറന്നാൾ. ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റനായ സ്മൃതി നിലവിൽ ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിലാണ്.

സ്മൃതി മന്ദന

2013ൽ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലാണ് സ്മൃതി മന്ദന രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ ക്രിക്കറ്റിലെ സുപ്രധാന താരമാവാൻ സ്മൃതിക്ക് കഴിഞ്ഞു.

തുടക്കം

2013 ഒക്ടോബറിൽ ഗുജറാത്തിനെതിരായ ഏകദിന മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിച്ചത് വലിയ നേട്ടമായി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സ്മൃതി.

ഇരട്ടശതകം

മഹാരാഷ്ട്ര താരമായ സ്മൃതി 2010/11 സീസണിലാണ് ആഭ്യന്തര ടീമിൽ അരങ്ങേറുന്നത്. ഇന്ത്യയ്ക്കായി അരങ്ങേറി മൂന്ന് വർഷത്തിനകം 2016ൽ വനിതാ ബിഗ് ബാഷിൽ പാഡണിഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ്

ഡബ്ല്യുപിഎലിൽ ആർസിബിയുടെ ക്യാപ്റ്റനാണ് സ്മൃതി. 3.4 കോടി രൂപ മുടക്കിയാണ് ആർസിബി സ്മൃതിയെ ടീമിലെത്തിച്ചത്. സ്മൃതിയാണ് ഡബ്ല്യുപിഎലിലെ ഏറ്റവും വിലയേറിയ താരം.

വനിതാ പ്രീമിയർ ലീഗ്

ആദ്യ സീസണിൽ മോശം പ്രകടനമാണ് നടത്തിയതെങ്കിലും കഴിഞ്ഞ സീസണിൽ ടീമിന് കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിഞ്ഞു. സീസണിൽ താരത്തിൻ്റെ ബാറ്റിംഗും നിർണായകമായി.

ആർസിബി

ഇന്ത്യക്കായി 85 ഏകദിനവും 136 ടി20യും ഏഴ് ടെസ്റ്റും കളിച്ച സ്മൃതി 700ലധികം റൺസ് നേടിയിട്ടുണ്ട്. രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.

പ്രകടനം