08 July 2024
Abdul basith
കഴിഞ്ഞ മാസത്തെ ഐസിസി പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം നേടിയത് ഇന്ത്യൻ താരങ്ങളാണ്. പുരുഷന്മാരുടെ അവാർഡ് ജസ്പ്രീത് ബുംറയും വനിതകളുടെ അവാർഡ് സ്മൃതി മന്ദനയും നേടി.
ഒരു മാസത്തെ ഐസിസി പ്ലയർ ഓഫ് ദി മന്ത് അവാർഡ് വനിതാ, പുരുഷ അവാർഡുകൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യ സ്വന്തമാക്കി.
കഴിഞ്ഞ ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളാണ് ബുംറയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ത്യ കിരീടം നേടിയ ടൂർണമെൻ്റിൽ ബുംറയായിരുന്നു ടൂർണമെൻ്റിലെ താരം.
ലോകകപ്പിൽ 8 മത്സരങ്ങളിൽ 15 വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ എക്കോണമി അഞ്ചിൽ താഴെ ആയിരുന്നു. ഫൈനലിൽ അടക്കം നിർണായക പ്രകടനങ്ങളാണ് താരം നടത്തിയത്.
കരിയറിൽ ആദ്യമായാണ് സ്മൃതി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. കഴിഞ്ഞ മാസത്തെ അസാമാന്യ ബാറ്റിംഗ് പ്രകടനങ്ങളാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ ഏകദിനത്തിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സ്മൃതി നേടിയിരുന്നു. സ്മൃതി ആയിരുന്നു പരമ്പരയിലെ താരം.
ടി20 ലോകകപ്പിന് ശേഷം ബുംറ ഇപ്പോൾ വിശ്രമത്തിലാണ്. സ്മൃതി ആവട്ടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 കളിക്കുന്നു.