20 July 2024

SHIJI MK

രാത്രി മുടി അഴിച്ചിട്ട് കിടക്കുന്നത് അത്ര നല്ല ശീലമല്ല

ഇടതൂര്‍ന്ന മുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. പെണ്‍കുട്ടികള്‍ എന്നല്ല, എല്ലാവര്‍ക്കും മുടി ഇഷ്ടമാണ്.

 മുടി

കഴിക്കുന്ന ഭക്ഷണം മുതല്‍ മുടി കെട്ടിവെക്കുന്ന രീതി വരെ മുടി വളര്‍ച്ചയെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുടി വളര്‍ച്ച

രാത്രി കിടക്കുമ്പോള്‍ മുടി കെട്ടി വെക്കണോ അതോ അഴിച്ചിടണമോയെന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകും.

കിടക്കുമ്പോള്‍

ഉറങ്ങാന്‍ നേരം ഉച്ചിയില്‍ മുടി കെട്ടിയിടുന്നവരും പിന്നിയിടുന്നവരും അഴിച്ചിടുന്നവരും അങ്ങനെ പല വിഭാഗക്കാരുണ്ട്.

പല രീതികള്‍

മുടി കെട്ടി വെക്കുന്നതും അഴിച്ചിടുന്നതും മുടി വളര്‍ച്ചയുമായി കാര്യമായി ബാധിക്കുന്നില്ല എന്നതാണ് സത്യം.

വാസ്തവം

പക്ഷെ മുടി രാത്രിയില്‍ അഴിച്ചിട്ടാല്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

അഴിച്ചിട്ടാല്‍

മുടി കിടക്കയിലും തലയിണയിലും മറ്റും ഉരസി പൊട്ടിപ്പോകാനും വരണ്ടു പോകാനും സാധ്യതയുണ്ട്.

പൊട്ടിപോകും

മുടി ചീകി വല്ലാതെ വലിച്ചു മുറുക്കി ഉച്ചിയില്‍ കെട്ടി വെച്ചാല്‍ മുടി വേരുകള്‍ ദുര്‍ബ്ബലമായിപോകും. ഇത് ശിരോര്‍മത്തിലേക്കുള്ള രക്തപ്രവാഹത്തെയും ബാധിക്കും.

മുറുക്കി കെട്ടിയാല്‍

മുടിക്കും, ശിരോചര്‍മത്തിനും ആയാസമുണ്ടാക്കുന്ന വിധത്തില്‍ മൂടിക്കെട്ടി വെക്കുന്നത് നല്ല ഉറക്കത്തിനും സഹായിക്കും.

ഉറക്കം

വൈകിട്ട് കുളിച്ച് മുടി ഈറനോടെ തന്നെ കെട്ടി വെച്ചോ അല്ലാതെയോ കിടക്കുന്ന ശീലവും മാറ്റുന്നതാണ് നല്ലത്.

ഈറനോടെ