സ്ലീപ് സൈക്കിൾ ശരിയാവാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

08 July 2024

Abdul basith

ആരോഗ്യസംരക്ഷണത്തിന് കൃത്യമായ ഉറക്കം വളരെ പ്രധാനമാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ മാനസികാരോഗ്യത്തിന് വരെ സാരമായ പ്രശ്നമുണ്ടാവാൻ സാധ്യതയുണ്ട്.

ഉറക്കം പ്രധാനം

ഉറക്കവും നമ്മുടെ പതിവുകളുമായി വലിയ ബന്ധമുണ്ട്. സ്ലീപ്പ് സൈക്കിൾ പതിവുകളുമായി ബന്ധപ്പെട്ടതാണ്. സ്ലീപ്പ് സൈക്കിൾ ശരിയാവാനുള്ള അഞ്ച് കാര്യങ്ങൾ ഇതാ.

പതിവുകൾ ശ്രദ്ധിക്കണം

എല്ലാ ദിവസവും കൃത്യമായ സമയത്ത് ഉറങ്ങിയെഴുന്നേൽക്കാൻ ശ്രമിക്കുക. ഇതുവഴി ശരീരത്തിലെ ജൈവഘടികാരത്തിൻ്റെ പ്രവർത്തനം സുഗമമാവും.

കൃത്യസമയം

കിടക്കുന്നതിന് മുൻപ് വായിക്കുന്നതോ ചൂടുവെള്ളത്തിൽ കുളിക്കുന്നതോ ഉറക്കത്തെ സഹായിക്കും. ഉറങ്ങാൻ സമയമായെന്ന് ശരീരത്തിനു നൽകുന്ന സൂചന കൂടിയാണ് ഇത്.

വായന

കിടക്കുന്നതിന് തൊട്ടുമുൻപ് ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തെയും സ്ലീപ്പ് സൈക്കിളിനെയും ബാധിക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇതൊക്കെ മാറ്റിവെക്കുക.

ഫോൺ ഉപയോഗം

കിടപ്പുമുറിയിലെ വെളിച്ചം സ്ലീപ്പ് സൈക്കിളിൽ പരമപ്രധാനമാണ്. ഇരുണ്ട് നിശബ്ദമായ മുറിയിൽ ഉറങ്ങാൻ എളുപ്പമായിരിക്കും. ഇയർപ്ലഗ് ഉപയോഗിച്ച് ശബ്ദവും കർട്ടനോ മറ്റോ ഉപയോഗിച്ച് വെളിച്ചവും നിയന്ത്രിക്കാം.

വെളിച്ചം

കാപ്പി, മദ്യം തുടങ്ങിയവ കിടക്കുന്നതിന് തൊട്ടുമുൻപ് ഒഴിവാക്കുക. കൃത്യമായ വർക്കൗട്ട് ഉറക്കത്തെയും സ്ലീപ്പ് സൈക്കിളിനെയും സഹായിക്കും. എങ്കിലും വൈകി വർക്കൗട്ട് ചെയ്യരുത്.

കൃത്യമായ ഡയറ്റ്