08 JUNE  2024

TV9 MALAYALAM

Skin cancer: മറുക് നോക്കി ത്വക് ക്യാൻസർ കണ്ടെത്താം...

ചർമ്മത്തിൻ്റെ ഘടനയും മറുകും തമ്മിൽ ബന്ധമുണ്ട്. മറുകിൻ്റെ പ്രത്യേകതകൾ നോക്കി നമുക്ക് കാൻസർ ഉണ്ടോ എന്ന് കണ്ടെത്താനാകും. ലക്ഷണങ്ങൾ ഇവ...

ചർമ്മത്തിൻ്റെ ഘടനയും മറുകും

മറുകുകളുടെ വലിപ്പത്തിലോ നിറത്തിലോ വ്യത്യാസമുണ്ടാകുന്നത് മെലനോമ എന്ന കാൻസറാകാം

മെലനോമ

മുപ്പതു വയസ്സിന് ശേഷം ശരീരത്തിൽ പുതിയ മറുകുകൾ ഉണ്ടാകുന്നതും മറുകുകൾ വളരുന്നും സ്കിൻ കാൻസറിന്റെ ലക്ഷണമാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മുപ്പതിനു ശേഷം

മുറിവുകൾ ഉണങ്ങാതെ അവയിൽ നിന്ന് രക്തം വരുകയോ മുറിവുകൾ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസൽ സെൽ കാർസിനോമയുടേയോ സ്ക്വാമസ് സെൽ കാർസിനോമയുടെയോ ലക്ഷണമാവാം.

മുറിവുകൾ

മുറിവുകളിലെ ചൊറിച്ചിന് കാരണം ചിലപ്പോൾ അർബുദമാകാം.

മുറിവുകളിലെ ചൊറിച്ചിൽ

മറുകുകളുടെ അരികിലും ചർമത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കിൽ ചർമ്മത്തിൽ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചർമ്മത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും

ചുവപ്പു നിറം  

പ്രമേഹം ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയാം… ലക്ഷണങ്ങൾ ഇവ