ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിയുന്നത് ജീവന് തന്നെ ഭീഷണി ആയേക്കാം. ഇത് തടയാൻ ജീവിത ശൈലിയിൽ നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
രാവിലെ വെറും വയറ്റിൽ ചിയാ സീഡ് വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണമായി ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, പ്രൊസസ്ഡ് ഭക്ഷണങ്ങൾ, റെഡ് മീറ്റ്, മധുര പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
വിറ്റാമിനുകൾ, ഫൈബറുകൾ, ധാതുക്കൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡുകൾ, എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ച് വ്യായാമം പതിവാക്കി ശരീരഭാരം നിയന്ത്രിക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് കൊളസ്‌ട്രോൾ കുറയ്ക്കാൻ പ്രധാനമാണ്.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കി നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാൻ ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.