ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകമാണ് പൊട്ടാസ്യം. പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

ബിപി

Image Courtesy: Getty Images/PTI

വാഴപ്പഴം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ 422 മില്ലിഗ്രാമോളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം

അവക്കാഡോയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും ഫോളേറ്റും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

അവക്കാഡോ

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ചീര കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

ചീര

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മത്സ്യം

ഓറഞ്ചിൽ വിറ്റാമിൻ സി മാത്രമല്ല, ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ, ഓറഞ്ച് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഓറഞ്ച്

ധാരാളം പൊട്ടാസ്യം അടങ്ങിയ തക്കാളി കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

തക്കാളി

NEXT:പ്രമേഹരോഗികൾക്ക് ഇളനീർ കുടിക്കാമോ?