രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യം വലിയ പങ്കുവഹിക്കുന്നു. പ്രമേഹ രോഗികൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ കാരണവും ഇതാണ്. അത്തരത്തിൽ മഗ്നീഷ്യം ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
അവക്കാഡോ മഗ്നീഷ്യത്തിന്റെ ഉറവിടമാണ്. കൂടാതെ ഇതിൽ വിറ്റാമിൻ ബി, കെ, ഫൈബർ എന്നിവയും അടങ്ങിയിരിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം, അയൺ, കോപ്പർ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും ഡാർക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്.
മഗ്നീഷ്യവും ഫൈബറും അടങ്ങിയ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
നട്സിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
പയറുവർഗങ്ങളിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ധാരാളം മഗ്നീഷ്യം അടങ്ങിയ ചീര കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.