കൊളാജൻ ഉല്പാദനത്തിന്റെ കുറവ് മൂലമാണ് മുഖത്ത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന കൊളാജൻ അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

കൊളാജൻ

Image Courtesy: Getty Images/PTI

ഓറഞ്ച്, നാരങ്ങ, കമ്പിളി നാരങ്ങ, തുടങ്ങിയ സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇവ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഗുണം ചെയ്യും. 

സിട്രസ് പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ പഴങ്ങൾ കൊളാജൻ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു.

ബെറി പഴങ്ങൾ

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ, മത്തി പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ചർമ്മത്തിലെ ദൃഢതയും ഇലാസ്റ്റിസിറ്റിയും നിലനിർത്താൻ സഹായിക്കുന്നു.

മത്സ്യം

മുട്ടയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.

മുട്ട

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ചീര കഴിക്കുന്നതും കൊളാജൻ ഉല്പാദിപ്പിക്കാൻ സഹായിക്കും.

ചീര

ബദാം, വാൾനട്ട്, തുടങ്ങിയ നട്സിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും മറ്റും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും.

നട്സ്

NEXT: വിറ്റാമിൻ ഡിയുടെ കുറവുണ്ടോ... ഇവ കഴിക്കാം