എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് കാൽസ്യം. അതിനായി, കാൽസ്യം അടങ്ങുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് ആവശ്യമാണ്. കാൽസ്യം ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

കാൽസ്യം

Image Courtesy: Getty Images/PTI

ചീര പോലുള്ള ഇലക്കറികളിൽ ധാരാളം കാൽസ്യവും, എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ-കെയും അടങ്ങിയിട്ടുണ്ട്.

ഇലക്കറികൾ

സോയാബീൻ കാൽസ്യത്തിന്റെ കലവറയാണ്. ഇവയിൽ വിറ്റാമിൻ-ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്.

സോയബീൻ

പാൽ, തൈര്, ചീസ്, ബട്ടർ തുടങ്ങിയ പാലുല്പന്നങ്ങളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.

പാലുല്പന്നങ്ങൾ

മുട്ടയിൽ കാൽസ്യത്തോടൊപ്പം വിറ്റാമിൻ-ഡി, പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു.

മുട്ട

സാൽമൺ, മത്തി പോലുള്ള മത്സ്യങ്ങൾ കാൽസ്യത്തിന്റെ കലവറയാണ്.

മത്സ്യം

എള്ള്, ചിയ, മത്തങ്ങ വിത്തുകൾ തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കുന്നു.

വിത്തുകൾ

NEXT: ഇറച്ചിയേക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ