13 March 2025
Sarika KP
മാർച്ച് അഞ്ചിനായിരുന്നു കർണാടകയിലെ ബിജെപി യുവ നേതാവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യ വിവാഹിതരായത്.
Pic Credit: Instagram
ചെന്നൈ സ്വദേശിനിയും ഗായികയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും കൂടിയാണ് ശിവശ്രീ
ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ട് ശിവശ്രീയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു
ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ മനോരഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ് ഗായിക.
തന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും ശക്തിയുമാണ് തേജസ്വി എന്നാണ് ശിവശ്രീ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്
ബെംഗളൂരുവിൽ വച്ചായിരുന്നു ശിവശ്രീയുടെയും തേജസ്വി സൂര്യയുടെയും വിവാഹം.
പരമ്പരാഗത രീതിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയരംഗത്തെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്
വിവാഹശേഷം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വിവാഹവിരുന്ന് സംഘടിപ്പിച്ചിരുന്നു
Next: ദിയയുടെ കൂടെ നിഴലായി ചേച്ചി അഹാന