ഓണമല്ലേ  കറിയിൽ എരിവ് കൂടിയാൽ സദ്യ കുളമാകുമേ.... ഇക്കാര്യം ശ്രദ്ധിക്കൂ

8 SEPTEMBER 2024

NEETHU VIJAYAN

ചില സാഹചര്യങ്ങളിൽ കറികളിൽ അറിയാതെ എരിവ് കൂടിപ്പോകാറുണ്ട്. ഇനി ബേജാറാകേണ്ട... വഴിയുണ്ട്.

എരിവ്

Pic Credit: Gettyimages

എരിവ് സഹിച്ച് കഴിക്കാൻ കഴിയാതെ കറി കളയാനോ മാത്രമേ പറ്റൂ. എന്നാൽ ഇനി അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല

കറി കളയണോ?

നാരങ്ങ, വിനാഗിരി അല്ലെങ്കിൽ തക്കാളി പോലെയുള്ള പുളിയുള്ള വസ്തുക്കൾ ആ കറികളിൽ ചേർത്താൽ എരിവ് കുറയ്ക്കാനാവും.

നാരങ്ങനീര്

കറികളിൽ ഉപ്പും എരിവും കൂടിയാൽ ഉരുളക്കിഴങ്ങ് അതിലേക്ക് ചേർക്കുന്നത് പലർക്കും അറിയാവുന്നതാണ്. പണ്ട് മുതൽ ഇത് പ്രചാരത്തിലുണ്ട്.

ഉരുളക്കിഴങ്ങ്

കറികളുടെ സ്വഭാവമനുസരിച്ച് എരിവു കുറയ്ക്കാൻ പാൽ, തൈര്, ക്രീം തുടങ്ങിയ പാൽ ഉൽപ്പന്നങ്ങൾ ചേർക്കാവുന്നതാണ്. പക്ഷേ ഇത് എല്ലാ കറികൾക്കും പാകമല്ല.

പാലുൽപ്പന്നങ്ങൾ

ഒരു പരിധി വരെ കറിയുടെ എരിവു കുറയ്ക്കാൻ കെച്ചപ്പ് ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർക്കാവുന്നതാണ്.

കെച്ചപ്പ്/പഞ്ചസാര

പാലുൽപ്പന്നങ്ങൾ ചേർക്കുമ്പോൾ അധികം വേവിക്കരുത്. തേങ്ങാപ്പാലും ഇതേപോലെ കറികളിൽ ചേർക്കാവുന്നതാണ്. എരിവ് കുറയ്ക്കാനാവും.

തേങ്ങാപ്പാൽ

അതേസമയം സാമ്പാർ പോലുള്ളവയിൽ എരിവു കൂടിയാൽ കുറച്ചു കൂടി പച്ചക്കറികൾ വേവിച്ച് കറിയിൽ ചേർത്താൽ മതി

പച്ചക്കറികൾ

Next: ഇവർ കാപ്പി കുടിക്കരുത്, ആരൊക്കെയാണെന്ന് അറിയാം....