ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം. ഇത് പല കാരണങ്ങൾ കൊണ്ട് വരാം. കണ്ണിന് ചുറ്റും കറുപ്പ് വരുന്നതിനുള്ള കാരണങ്ങളും പരിഹാരവും നോക്കാം.
Image Courtesy: Getty Images/PTI
അമിതമായി മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നതും കണ്ണിന് ചുറ്റും കറുപ്പ് വരാൻ കാരണമാകുന്നു.
നിർജ്ജലീകരണവും കണ്ണിനു ചുറ്റും കറുപ്പ് വരാൻ കാരണമായേക്കും. ശരീരം എപ്പോഴും ഹൈഡ്രേറ്റ് ആയി വയ്ക്കണം. അതിനാൽ, ധാരാളം വെള്ളം കുടിക്കുക.
പ്രായമാകുമ്പോൾ ചർമ്മം നേർത്തതായി മാറുന്നത് കൊണ്ടും കൊഴുപ്പും കൊളാജനും കുറയുന്നത് കൊണ്ടും കണ്ണുകൾക്കടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നു.
കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ ലോലമായതുകൊണ്ട് തന്നെ ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നതും കറുത്ത നിറം വരാൻ കാരണമാകുന്നു.
ഒരു പഞ്ഞി ഉപയോഗിച്ച് തക്കാളി നീര് കണ്ണിനു ചുറ്റും പുരട്ടി കൊടുക്കുക. പത്ത് മിനിട്ടിന് ശേഷം കഴുകി കളയാം. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ സഹായിക്കും.
കണ്ണിന് ചുറ്റും കറ്റാർവാഴ ജെൽ പുരട്ടി കൊടുക്കുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ടും മൂന്നും തവണയെങ്കിലും ഇത് ചെയ്യുന്നത് നന്ന്.
ഗ്രീൻ ടീ ബാഗുകൾ രണ്ടെണ്ണം എടുത്ത് അവ നനച്ച് ഒരു 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം, തണുപ്പിച്ച ഗ്രീൻ ടീ ബാഗ് പത്ത് മിനിറ്റ് കണ്ണിന് മുകളിൽ വെച്ച് കൊടുത്ത ശേഷം കഴുകി കളയുക.