യാത്രയ്ക്കിടെ ഉണ്ടാകുന്ന ഛർദി പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനെ ട്രാവൽ സിക്നസ് അഥവാ മോഷൻ സിക്നസ് എന്ന് പറയുന്നു. ഇത് തടയാൻ പലരും ഗുളിക കഴിക്കുന്നതാണ് പതിവ്. എന്നാൽ മരുന്നുകൾ ഒന്നും ഇല്ലാതെ തന്നെ മോഷൻ സിക്നസ് എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം. 

മോഷൻ സിക്നസ്

Image Courtesy: Getty Images/PTI/Freepik

യാത്രയ്ക്ക് മുൻപ് അമിതമായി ആഹാരം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വയറു നിറയെ ഭക്ഷണം കഴിച്ച ശേഷം യാത്ര ചെയ്യുമ്പോൾ ഛർദി വരാനുള്ള സാധ്യത കൂടുതലാണ്.

ആഹാരം

ഛർദിയുടെ ലക്ഷണങ്ങൾ തുടങ്ങിയാൽ ഉടൻ വാഹനത്തിന്റെ ഡോറിന്റെ ഗ്ലാസ് തുറന്ന് അതിന് സമീപത്ത് ഇരുന്ന് ശുദ്ധവായു ശ്വസിക്കുക.

ശുദ്ധവായു

യാത്ര ചെയ്യുന്ന സമയത്ത് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പുസ്തകം എന്നിവ ഉപയോഗിക്കാതിരിക്കുക.

ഫോൺ വേണ്ട

കാറിൽ പോകുന്ന സമയത്ത് മുൻസീറ്റിൽ ഇരിക്കാൻ ശ്രമിക്കുക. കാരണം പുറകിൽ ഇരിക്കുന്ന സമയത്ത് വാഹനത്തിന്റെ കുലുക്കം അധികമായതിനാൽ ഛർദി വരാനുള്ള സാധ്യതയുണ്ട്.

മുൻസീറ്റിൽ ഇരിക്കാം

നുണഞ്ഞിറക്കാൻ കഴിയുന്ന രീതിയിലുള്ള മിഠായികൾ കഴിക്കുന്നതും ഇത് തടയാൻ സഹായിക്കും.

മിഠായി 

നാരങ്ങ, തുളസി, ഗ്രാമ്പു തുടങ്ങിയ ഗന്ധമുള്ള ഔഷധങ്ങൾ മണക്കാൻ ഉപയോഗിക്കുന്നതും നല്ലതാണ്.

നാരങ്ങ

NEXT: വ്യായാമത്തിന് മുൻപ് കരിക്കിൻ വെള്ളം കുടിക്കൂ