24 JUNE 2024
TV9 MALAYALAM
ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാനും ക്ഷീണമകറ്റാനും ഏറ്റവും നല്ല മാർഗമാണ് മാതളനാരങ്ങ കഴിക്കുന്നത്.
മികച്ച ആരോഗ്യം നിലനിർത്തുന്നതിനായി മാതളം ജ്യൂസായും സാലഡായും കഴിക്കാവുന്നതാണ്.
മാതളനാരങ്ങ മരുന്നടിച്ച് പഴുപ്പിച്ചതാണോയെന്ന് ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത ഒന്നാണ്. മുറിച്ചുനോക്കാനും സാധിക്കില്ല.
എന്നാൽ ഇത് പഴുത്തതാണോ അല്ലയോയെന്ന് മുറിച്ചുനോക്കാതെ തന്നെ തിരിച്ചറിയാൻ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്ന് നോക്കാം.
നല്ല പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗൺ) ആയിരിക്കും ഉണ്ടാവുക. അത് നോക്കി വാങ്ങണം.
അതിന്റെ വശങ്ങൾ തള്ളിയ നിലയിലും തോട് പരുക്കനുമായിരിക്കും. തോടിൽ നിറവ്യത്യാസം കാണും. പഴുക്കാത്ത മാതളം നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതും ആയിരിക്കും
പഴുത്ത മാതളത്തിൽ തട്ടിനോക്കുമ്പോൾ കനത്ത, പൊള്ളയായ ശബ്ദം കേൾക്കാനാവും. പഴുക്കാത്ത മാതളത്തിനേക്കാൾ പഴുത്തവയ്ക്ക് കൂടുതൽ ഭാരമുണ്ടായിരിക്കും