പലരും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. തണുപ്പ് കാലത്ത് ഈ പ്രശ്നം രൂക്ഷമാകുന്നു. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ ഇത് തടയാൻ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

വരണ്ട ചുണ്ട് 

Image Courtesy: Getty Images/PTI

വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചുണ്ടിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.

  വെളിച്ചെണ്ണ   

ദിവസവും ഒരു നേരം ചുണ്ടിൽ തേൻ പുരട്ടി മസാജ് ചെയ്യുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

തേൻ

വെള്ളരിക്ക നീര് ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. കുക്കുമ്പറിൽ ഉള്ള ഉയർന്ന ജലാംശം ചുണ്ടിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

വെള്ളരിക്ക

കറ്റാർവാഴയുടെ ജെൽ പുരട്ടി മസാജ് ചെയുന്നത് വിണ്ടുകീറിയ ചുണ്ടുകളെ ലോലമാക്കാൻ സഹായിക്കുന്നു.

കറ്റാർവാഴ

പഞ്ചസാര ദിവസവും ഒരു നേരം ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. 

പഞ്ചസാര

NEXT: വെറും വയറ്റിൽ പപ്പായ കഴിക്കൂ.. ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്