പല്ലിലെ മഞ്ഞനിറവും കറകളും നമ്മുടെ ആത്മവിശ്വത്തെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ, വെളുത്തതും വൃത്തിയുള്ളതുമായ പല്ലുകൾ നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നു. അതിനാൽ, പല്ലിന് വെളുത്ത നിറം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം
Image Courtesy: Getty Images/PTI
വേപ്പിലയ്ക്ക് ആന്‍റി ബാക്ടീരിയല്‍, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങൾ ഉണ്ട്. ഇത് ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറം അകറ്റാൻ സഹായിക്കും.
മാവിന്റെ പഴുത്ത ഇല അരച്ച്, അതുപയോഗിച്ച് പല്ലുകൾ തേക്കുന്നതും മാവിൻതണ്ട് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലുകൾ വെളുക്കാൻ മികച്ചതാണ്.
പല്ലുകളിലെ മഞ്ഞ നിറം അകറ്റാൻ മികച്ചതാണ് ഉപ്പ്. ഇതിനായി, ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം അൽപ്പം ഉപ്പെടുത്ത് കൂടി പല്ല് തേക്കാം.
മഞ്ഞൾ കൊണ്ട് പല്ലു തേക്കുന്നത് പല്ലുകൾ വെളുക്കാൻ സഹായിക്കും. ഒരു നുള്ള് മഞ്ഞൾ പൊടി വെള്ളത്തിലോ പേസ്റ്റിലോ ചേർത്ത് പല്ലുകള്‍ തേച്ചാൽ മതി.
പല്ലിലെ മഞ്ഞക്കറ മാറാന്‍ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് തേക്കുന്നതും നല്ലതാണ്.
തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുത്ത ശേഷം, ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നത് പല്ലുകൾക്ക് വെളുത്ത നിറം ലഭിക്കാൻ സഹായിക്കും.