ഒറ്റക്കളി കൊണ്ട് സിക്കന്ദർ റാസ പിന്നിലാക്കിയത് കോലിയെയും രോഹിതിനെയും

24 October 2024

ABDUL BASITH

സിംബാബ്‌വെ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനാണ് സിക്കന്ദർ റാസ. സിംബാബ്‌വെയ്ക്കായി കളിച്ചിട്ടുള്ളവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ.

സിക്കന്ദർ റാസ

Image Courtesy - Social Media

കഴിഞ്ഞ ദിവസം ഗാംബിയക്കെതിരെ നടന്ന ടി20 ലോകകപ്പ് യോഗ്യതാമത്സരത്തിൽ റാസ 43 പന്തിൽ 133 റൺസ് നേടി നോട്ടൗട്ടായിരുന്നു.

തകർത്ത പ്രകടനം

33 പന്തിൽ സെഞ്ചുറിയടിച്ച റാസയുടെ ഈ അസാമാന്യ പ്രകടനം പല റെക്കോർഡുകളും തിരുത്തി. അതിൽ വ്യക്തിഗത റെക്കോർഡുകളും ടീം റെക്കോർഡുകളും പെടും.

റെക്കോർഡുകൾ

ഈ പ്രകടനത്തിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും റെക്കോർഡുകളും സിക്കന്ദർ റാസ മറികടന്നു.

രോഹിതും വിരാടും

ടെസ്റ്റ് ടീമുകളിലെ കളിക്കാരിൽ ഏറ്റവും വേഗത്തിൽ ടി20 സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് റാസ സ്വന്തമാക്കി. രോഹിതിൻ്റെ 35 പന്തിലെ സെഞ്ചുറിയാണ് ഇവിടെ രണ്ടാമതായത്.

രോഹിത്

രാജ്യാന്തര ടി20കളിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ചുകൾ എന്ന റെക്കോർഡിലാണ് റാസ കോലിയെ മറികടന്നത്. റാസയ്ക്ക് 17ഉം കോലിയ്ക്ക് 16ഉം മാൻ ഓഫ് ദി മാച്ചുകളാണുള്ളത്.

കോലി

കളിയിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 344 റൺസ് നേടിയ സിംബാബ്‌വെ ഗാംബിയയെ 54 റൺസിന് ഓൾ ഔട്ടാക്കി 290 റൺസിന് വിജയിച്ചിരുന്നു.

കളി

Next : രാജസ്ഥാൻ റോയൽസ് നിലനിർത്തുക ഈ താരങ്ങളെ