10 January 2025
SHIJI MK
Unsplash Images
പോണി ടെയ്ല്‍ കെട്ടുന്നവരാണ് ഒരുവിധം എല്ലാ സ്ത്രീകളും. പെട്ടെന്ന് തന്നെ മുടി കെട്ടാന്‍ സാധിക്കും എന്നത് തന്നെയാണ് കാരണം.
എന്നാല്‍ പതിവായി ഇങ്ങനെ കെട്ടുന്നത് നിങ്ങളുടെ മുടികളുടെ വേരുകള്‍ സമ്മര്‍ദത്തിന് കാരണമാകും.
മുടിയുടെ ആരോഗ്യം മോശമാക്കുന്നതിനും പെട്ടെന്ന് പൊട്ടിപോകുന്നതിനും ഇത് വഴിവെക്കും.
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് ട്രാക്ഷന്‍ അലോപ്പീസിയ എന്ന അവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.
ഒരുപാട് നേരം മുടി മുറുക്കി കെട്ടിവെക്കുന്നത് തലയോട്ടിയില്‍ സമ്മര്‍ദം ഉണ്ടാകുന്നതിനും അതുവഴിയുണ്ടാകുന്ന മുടികൊഴിച്ചിലായ ട്രോക്ഷന്‍ അലോപ്പീസിയക്കും കാരണമാകും.
നെറ്റി കയറുക, തലയോട്ടിയില്‍ വേദന, ശിരോചര്‍മ്മത്തില്‍ ചെറിയ മുഴകള്‍ എന്നിവയാണ് ഈ അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.
പോണി ടെയ്ല്‍ കെട്ടുന്ന സമയത്ത് മുടി അല്‍പ്പം അയച്ച് കെട്ടുന്നതാണ് നല്ലത്.
മുടി ടൈറ്റ് ആയതുപോലെ തോന്നിക്കാന്‍ ഹെയര്‍ ക്രീം, ഹെയര്‍ സ്‌പ്രേ എന്നിവ ഉപയോഗിക്കാവുന്നതാണ്.
ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം