ഉരുളക്കിഴങ്ങ് നല്ലതാണെങ്കിലും ഇത് പതിവായി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഇത് കഴിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങൾ നോക്കാം.
ഉരുളക്കിഴങ്ങിൽ സ്റ്റാർച്ച് കൂടുതലായതിനാൽ പതിവായി കഴിക്കുന്നത് നെഞ്ചെരിച്ചിലിനോ ദഹന പ്രശ്നങ്ങൾക്കോ കാരണമായേക്കാം.
കലോറി ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കൂട്ടും. കാരണം ഇതിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുതലാണ്.
അമിതമായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു.
പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങൾക്ക് കാരണമായേക്കും. അതിനാൽ ഉരുളക്കിഴങ്ങിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
അമിതമായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അന്നജമാണ് ഇതിന് കാരണമാകുന്നത്.
ഉരുളക്കിഴങ്ങ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.