സാധാരണയായി മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ, ഉരുളകിഴങ്ങ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. ഇതിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുതലാണ്.
സ്റ്റാർച്ച് കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ചിലരിൽ നെഞ്ചെരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷങ്ങളുടെ അളവ് കുറയാൻ കാരണമാകും.
കലോറിയും കാർബോഹൈഡ്രേറ്റും കൂടുതൽ അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടാം.
ഉരുളക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾക്ക് കാരണമായേക്കാം.
ഉരുളക്കിഴങ്ങിൽ അന്നജം ഉള്ളതിനാൽ ഇതിന്റെ അമിതമായ ഉപയോഗം അലർജി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.