വെള്ളരിക്ക രാത്രി കഴിക്കാൻ പാടില്ലെന്ന് മുതിർന്നവർ പറഞ്ഞ് കേട്ടിട്ടുണ്ടാകുമല്ലോ? എന്നാൽ അതിന്റെ കാരണം എന്താണെന്ന് അറിയാമോ?
വെള്ളരിക്ക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ രാത്രി വെള്ളരിക്ക കഴിക്കുന്നത് ഉറക്ക കുറവിന് കാരണമാകും.
വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാൽ രാത്രിസമയത്ത് അമിതമായ മൂത്ര വിസർജ്ജനത്തിന് കാരണമായേക്കാം..
ദഹന പ്രശ്നങ്ങൾക്ക് കാരണമായ കുക്കുർബിറ്റാസിൽ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.
വെള്ളരിക്ക കഴിച്ച ഉടൻ വെള്ളം കുടിക്കാൻ പാടില്ല. കൂടുതൽ വെള്ളം ശരീരത്തിൽ എത്തുന്നത് മറ്റുള്ള പോഷകങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകും..
അതിരാവിലെ വെള്ളരിക്ക കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതപ്പെടുന്നു. വെള്ളരിക്ക കഴിക്കാൻ ഏറ്റവും നല്ല സമയമാണിത്.
പ്രഭാതഭക്ഷണത്തിന് ശേഷവും ഭക്ഷണത്തിന് മുമ്പും വെള്ളരിക്ക കഴിക്കാം. ഈ രീതിയിൽ വെള്ളരിക്ക കഴിക്കുന്നത് നിങ്ങളുടെ വയർ നിറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.
വെള്ളരിക്കയിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്